അരിക്കുളത്ത് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും
പേരാമ്പ്ര: കാരയാടുള്ള ഏക്കാട്ടൂര്‍ ഗ്രാന്‍മ സെന്ററില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. ഗ്രാന്‍മ ഏക്കാട്ടൂര്‍, സുരക്ഷ പാലിയേറ്റിവ് ഏക്കാട്ടൂര്‍, ഐ.എച്ച്.എം.എ കൊയിലാണ്ടി ചാപ്റ്റര്‍, ഇന്ത്യന്‍ ഹോമിയോപതിക് ഫിസിഷ്യന്‍സ് കോ.ഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍മാസ്റ്റര്‍ നിര്‍വഹിച്ചു.
ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ രജനി കെ.പി, അശോകന്‍ വി.പി എന്നിവര്‍ അതിഥികളായി. പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങളുടെ സമര്‍പ്പണം സുരക്ഷ കരയാട് മേഖലാ ട്രഷറര്‍ ടി.സുരേഷ് നിര്‍വ്വഹിച്ചു. പി.യം.രാജന്‍, നാസര്‍ പി, പി.യം.ശശി, ഡോ: കെ.പി.മോഹനന്‍, ഡോ: ഹാജറ എന്നിവര്‍ സംസാരിച്ചു. ഗ്രാന്‍മ സെക്രട്ടറി ടി.എം.സജീഷ് സ്വാഗതവും സുരക്ഷ യൂണിറ്റ് പ്രസിഡന്റ് ഇ സി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.