കണ്ണൊന്ന് പരിശോധിച്ചാലോ? കൊയിലാണ്ടിയിൽ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ്
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും മലബാർ ഐ ഹോസ്പിറ്റൽ, ഡോക്ടർസ് നീതി ലാബ് എന്നിവ സംയുക്തമായി സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 21ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി വ്യാപാര ഭവനിലാണ് ക്യാമ്പ് നടക്കുക. പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ കൗൺസിലർമാരായ വി പി ഇബ്രാഹിംകുട്ടി, മനോജ് പയറ്റുവളപ്പിൽ, ജിഷ എന്നിവർ പങ്കെടുക്കും. സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കും പങ്കെടുക്കാം.
ഇന്ന് വ്യാപാര ഭവനിൽ ചേർന്ന വ്യാപാരികളുടെ യോഗത്തിൽ പ്രസിഡണ്ട് കെ.പി ശ്രീധരൻ, കെ.എം രാജീവൻ, ഷറഫുദ്ദീൻ, ടി.പി ഇസ്മായിൽ, റിയാസ് അബൂബക്കർ, വി.പി ബഷീർ, ശശീന്ദ്രൻ, ചന്ദ്രൻ നായർ, ഉഷ, റോസ്ബെന്നറ്റ് എന്നിവർ സംസാരിച്ചു.