സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം; വിശദമായി അറിയാം


Advertisement

കോഴിക്കോട്: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ അംഗത്വം നേടി കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് കിലെയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു.

Advertisement

സൗജന്യമായി പരിശീലനം ലഭിക്കുന്നതിനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 30. താത്പര്യമുള്ള അംഗങ്ങള്‍ ഏപ്രില്‍ 28 ന് മുമ്പായി അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.

Advertisement
Advertisement