കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം; വിശദമായി അറിയാം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. (CANARA BANK RSETI) 30 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പരിശീലനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി നാല്. ഫോണ്‍: 9447276470.