വിജ്ഞാനോത്സവം -24: നാല് വര്‍ഷ ബിരുദ പഠനത്തിന്‌ ചേലിയ ഇലാഹിയ കോളേജിൽ തുടക്കം


ചേലിയ: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ ഇത്തവണ നടപ്പിലാക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമിന് ഇലാഹിയ കോളേജിൽ തുടക്കമായി. കോളേജ് മാനേജ്മെൻ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ: കെ മുഹമ്മദ് ബഷീറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി.എം കോയ, വാർഡ് മെമ്പർ ഷുക്കൂർ, മാനേജ്മെൻ്റ് ഭാരവാഹികളായ ലത്തീഫ് ഹാജി, ഉമ്മർ കമ്പയത്തിൽ, പി ടി എ വൈസ് പ്രസിഡണ്ട് അബൂബക്കർ, ജനറൽ മാനേജർ ദർഷാദ്, ആവള ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

കൊമേഴ്സ് വിഭാഗം എച്ച്ഒഡി ലിൻസ ടി.എം മുൻ വർഷത്തെ കോളേജ് അക്കാദമിക് റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് കോ-കരിക്കുലം ആക്റ്റിവിറ്റി- അച്ചീവ്മെൻ്റ് റിപ്പോർട്ട് സ്റ്റാഫ് അഡ്വൈയ്സറും കൊമേഴ്സ് വിഭാഗം അധ്യാപകനുമായ ആസിഫ് കലാം വിവരണം ചെയ്തു.

നാല് വർഷ ബിരുദത്തെക്കുറിച്ച് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ധന്യ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിവരിച്ച് നൽകി. സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം എച്ച്ഒഡിയുവായ വിനോദ് സ്വാഗതവും ഇംഗ്ലീഷ്‌ വിഭാഗം അധ്യാപിക നജ്‌മ നന്ദിയും പറഞ്ഞു.