തോലേരിയില്‍ നായയുടെ കടിയേറ്റ് പത്തുവയസുകാരനടക്കം നാലുപേര്‍ക്ക് പരിക്ക്; അക്രമകാരിയായ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു


തുറയൂര്‍: തോലേരിയില്‍ നായയുടെ കടിയേറ്റ് പത്തുവയസുകാരനടക്കം നാലുപേര്‍ക്ക് പരിക്ക്. വടക്കേ കുനി റസാക്കിന്റെ മകന്‍ ഷാദ് അഹ്‌സം(10)മിന്റെ കാലിനാണ് നായയുടെ കടിയേറ്റത്. ഇന്നലെയായിരുന്നു സംഭവം.

തോലേരി അങ്ങാാടിയിലും പരിസര പ്രദേശങ്ങളിലുമാണ് നായ ഭീതിപടര്‍ത്തിയത്. പുഞ്ചയില്‍ കുഞ്ഞികൃഷ്ണന്‍, ഭാര്യ ബിന്ദു, അമ്പലപറമ്പില്‍ രാജീവന്‍ എന്നിവര്‍ക്കും പരിക്കേറ്റു. നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ നായയെ ചത്തനിലയില്‍ കണ്ടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നായയ്ക്ക് പേവിഷ ബാധയുള്ളതായി തെളിഞ്ഞു. പ്രദേശത്തെ നിരവധി പട്ടികള്‍ക്കും പൂച്ചകള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്.