പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട സമുച്ഛയത്തിന് നാളെ തറക്കല്ലിടും; കെട്ടിടം നിർമിക്കുന്നത് 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച്


പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന് തിങ്കൾ രാവിലെ 10ന് മന്ത്രി വീണാ ജോർജ് തറക്കല്ലിടും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ഇൻകെൽ ഏജൻസി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ കെട്ടിട നിര്മാണം ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്.

1 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പേരാമ്പ്ര സിമകൾ ഗവ. കോളേജിൻ്റെ രണ്ട് ഏക്കർ വിട്ടു കിട്ടുന്നതോടെ കാൻ്റീൻ, പാർക്കിങ് എന്നിവയും ഏർപ്പെടുത്തും. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് 76 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. കെട്ടിടം പണി പൂർത്തിയാകുന്നതോടെ അനുബന്ധ സൗകര്യങ്ങൾക്കും ഉപകരണങ്ങൾക്കുമായി 20 കോടി രൂപ കുടി അനുവദിക്കും.

Summary: Foundation stone for Perampra Taluk Hospital building will be laid tomorrow; The building is being constructed with a KIFB fund of Rs 56 crore.