യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം; വയനാടിന് സഹായമേകാന്‍ പേപ്പര്‍ ചലഞ്ചിന് തുടക്കമിട്ട് യൂത്ത് കോണ്‍ഗ്രസ്
കൊയിലാണ്ടി: ആഗസ്ത് 9 യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ തേങ്ങാ ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി.
വരും ദിവസങ്ങളില്‍ പേപ്പര്‍, ആക്രി സാധനങ്ങള്‍ ഉള്‍പ്പെടെ സംഭരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന 30 വീടിന് സഹായമെത്തിക്കാന്‍ വരും ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇറങ്ങുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
സ്ഥാപക ദിനത്തോടനുബന്ധിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. സജിത്ത് കാവും വട്ടം, നിതിന്‍ നടേരി, പൃഥ്വിരാജ് പി, റഹീസ് കുന്നാരി, റാഫി അറഫ, ബാലന്‍ താറശ്ശേരി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.