മുസ്ലീംലീഗ് പ്രവര്ത്തകന് നടേരി പണ്ടാരക്കണ്ടി മൊയ്തു അന്തരിച്ചു
കൊയിലാണ്ടി: മുസ്ലിം ലീഗ് പ്രവര്ത്തകന് നടേരി പണ്ടാരക്കണ്ടി മൊയ്തു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. റിട്ട. ഫിഷറീസ് വകുപ്പ് ജീവനക്കാരനായിരുന്നു. മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ ഭാര്യ സഹോദരനാണ്.
സി.എച്ച്.മുഹമ്മദ് കോയ, മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍ കുട്ടി നഹ, മുന്‍മന്ത്രി എം.പി.എം അഹമ്മദ് ഗുരിക്കള്‍ എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. പണ്ടാരക്കണ്ടി താഴ ജുമാ മസ്ജിദില്‍ ഹിദായ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിമ
മക്കള്‍: ആമിന, നിയാസ് ( ഖത്തര്‍ ), നസ്റി, ജസി
മരുമക്കള്‍: എ.സി.അബ്ദുള്‍ ഖാദര്‍ (പൂന്നൂര്), സലാം മേലേടത്ത്, അഷറഫ് എരമംഗലം, ഷെറീന
സഹോദരങ്ങള്‍: മറിയം, പരേതരായ ഖദീജ, ഫാത്തിമ, ബീരാന് ഹാജി, കുഞ്ഞി മായന്‍, കുഞ്ഞയിശ
മയ്യത്ത് നിസ്കാരം: വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് പണ്ടാരക്കണ്ടി താഴ മസ്ജിദില്‍ ഹിദായയിലും തുടര്‍ന്ന് ഒന്‍പത് മണിക്ക് ഖബറടക്കം നടേരി കാവും വട്ടം ചെറുവടി സെന്റര്‍ ജുമാ മസ്ജിദ് പള്ളി ഖബറിസ്ഥാനിലും നടക്കും.