എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ മറന്നോ? വീണ്ടും അവസരമുണ്ട് , അറിയാം വിശദാംശങ്ങൾ


വടകര: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയ ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിന് വീണ്ടും അവസരം.

01-01-2000 മുതൽ 31-10-2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാതെ റദ്ദായ എംപ്ലോയ്മെൻറ് രജിസ്ട്രേഷനുകൾ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാനാണ് വീണ്ടും അവസരം വന്നിരിക്കുന്നത്.

2023 ഡിസംബർ 12 മുതൽ 2024 ജനുവരി 31 വരെയാണ് രജിസ്ട്രേഷൻ പുതുക്കുന്നതിന് ഉത്തരവായതായിരിക്കുന്നത്.