കോഴിക്കോട് ജില്ലാ ഓഫീസില്‍ രജിസ്‌ട്രേഷന്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളുടെയും ശ്രദ്ധയ്ക്ക്; ജനുവരി 31 നകം അപ്ഡേഷന്‍ നടത്തണം; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ജില്ലാ ഓഫീസില്‍ രജിസ്‌ട്രേഷന്‍ എടുത്ത എല്ലാ സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള തൊഴിലാളികളുടെ വിശദവിവരങ്ങള്‍ ജനുവരി 31ന് മുമ്പായി അപ്‌ഡേഷന്‍ ചെയ്യേണ്ടതാണ്.

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനം വഴി നടപ്പിലാക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനായിട്ടാണ് അപ്‌ഡേഷന്‍ നടത്തേണ്ടത്.

www.peedika.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപ്ഡേഷന്‍ നടത്തേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495-2372434.