കൗതുകം ലേശം കൂടിപ്പോയി; സ്‌ക്കൂട്ടര്‍ ക്യാബിനുള്ളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നി രക്ഷാസേന, വീഡിയോ കാണാം


കൊയിലാണ്ടി: സ്‌ക്കൂട്ടര്‍ ക്യാബിനുള്ളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നി രക്ഷാസേന. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ കൊയിലാണ്ടി റെയില്‍വേ ഓവര്‍ബ്രിഡ്ജിലാണ് സംഭവം. നിര്‍ത്തിയിട്ട സ്‌ക്കൂട്ടറിന്റെ മുമ്പിലേക്ക് പൂച്ചക്കുട്ടി ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് സ്‌ക്കൂട്ടര്‍ യാത്രക്കാര്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ പൂച്ചക്കൂട്ടി സ്‌ക്കൂട്ടര്‍ ക്യാബിനുള്ളില്‍ ഓടിക്കയറുകയായിരുന്നു.

ഏറെ നേരം പരിശ്രമിച്ചിട്ടും പൂച്ചക്കുട്ടിയെ ക്യാബിനുള്ളില്‍ നിന്നും പുറത്തിറക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കാതെ വന്നു. തുടര്‍ന്നാണ് ഇവര്‍ സ്‌ക്കൂട്ടറുമായി കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തില്‍ എത്തിയത്. പിന്നാലെ സ്‌ക്കൂട്ടറിന്റെ ക്യാബിന്‍ അഴിച്ചുമാറ്റി പൂച്ചക്കുട്ടിയെ സുരക്ഷിതമായി സേനാംഗങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

അഗ്നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപിന്റെ നേതൃത്വത്തില്‍ നിധിന്‍രാജ്, ഷാജു, ഷിജു, ഇര്‍ഷാദ്, വിഷ്ണു എന്നിവരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വീഡിയോ ദൃശ്യം;