ബി.പിയെ വരച്ച വരയില്‍ നിര്‍ത്താം; ഈ വസ്തുക്കള്‍ ആഹാരത്തിന്റെ ഭാഗമാക്കൂ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വൃക്കയ്ക്കും ഹൃദയത്തിന്റെ ആരോഗ്യത്തിനുമെല്ലാം രക്തസമ്മര്‍ദ്ദനം നോര്‍മല്‍ ആക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധവേണം. രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം മറ്റുചിലത് ഭക്ഷണത്തിന്റെ ഭാഗമാക്കണം. അവ ഏതെന്ന് നോക്കാം.
ഇലക്കറികള്‍: ഇലക്കറികള്‍ പോഷകങ്ങളുടെ കലവറയാണ്. ഇതില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും നൈട്രേറ്റും മൂത്രത്തിലൂടെ അധിക സോഡിയം നീക്കം ചെയ്യാന്‍ വൃക്കകളെ സഹായിക്കുന്നു.
ബീറ്റ്‌റൂട്ട്: ബീറ്റ് റൂട്ടിലെ ഉയര്‍ന്ന നൈട്രേറ്റ് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. അസംസ്‌കൃത ബീറ്റ്‌റൂട്ട് ജ്യൂസും വേവിച്ച ബീറ്റ്‌റൂട്ടും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് കണ്ടെത്തി.
ഓട്‌സ്: ഓട്‌സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഓട്സില്‍ ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വാഴപ്പഴം: ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാന്‍ വാഴപ്പഴം സഹായിക്കും. ഇത് രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കും.
സാല്‍മണ്‍ ഫിഷ്: അയല, മത്തി, സാല്‍മണ്‍, ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.