‘സാധാരണക്കാരന്റെ സ്‌നേഹം ഏറ്റുവാങ്ങിയ പൊതു പ്രവര്‍ത്തകന്‍’; മേപ്പയ്യൂരിന്റെ പ്രിയപ്പെട്ട ‘പാച്ചറേട്ടന്’ വിട നല്‍കി നാട്
മേപ്പയൂര്‍: കൊയിലാണ്ടി താലൂക്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നിര്‍ണായകമായ പങ്കു വഹിച്ച മേപ്പയൂരിന്റെ ‘പാച്ചറേട്ടനു കണ്ണീരോടെ നാടിന്റെ വിട. രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്നു. കുറുങ്ങോട്ടു താഴ പുതുക്കുടി നാടിന്റെ ‘മാസ്റ്റര്‍ കൂടിയായിരുന്ന ടി.പാച്ചര്‍.
ഇരിങ്ങത്ത് യുപി സ്‌കൂളിലെ പ്രധാന അധ്യാപകനായി വിരമിച്ച ടി. പാച്ചര്‍ സമൂഹത്തില പിന്നാക്കക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി സാധാരണക്കാരന്റെ സ്‌നേഹം ഏറ്റുവാങ്ങിയ പൊതു പ്രവര്‍ത്തകനായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരാമ്പ്ര മണ്ഡലം സെക്രട്ടറി, കെ.എസ്.വൈ.എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി, കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു മേപ്പയൂര്‍ പഞ്ചായത്ത് സെക്രട്ടറി, കൊഴുക്കലൂര്‍ ക്ഷീര സംഘം പ്രസിഡന്റ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഉജ്ജ്വലവാഗ്മി, നാടകനടന്‍, സഹകാരി. അധ്യാപക പ്രസ്ഥാനത്തിന്റെ സംഘാടകനും നേതാവുമായിരുന്നു.
സി പി എം ജില്ലാ കമ്മിറ്റിക്കു വേണ്ടി ജില്ലാ സെക്രട്ടറി പി.മോഹനന്‍ അന്ത്യോപചാരമര്‍പ്പിച്ചു. സിപിഐ ജില്ല സെക്രട്ടറി കെ.കെ.ബാലന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍, ആര്‍ജെഡി ജില്ലാ സെക്രട്ടരി ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സിപി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ.ദിനേശന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ്, എ.കെ.ബാലന്‍,
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പി.ബാബു, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ.കെ. ഹനീഫ, പയ്യോളി ഏരിയാ കമ്മിറ്റി അംഗം വി. ഹമീദ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ടി രാജന്‍, സി.കെ.ഗിരീഷ് എന്നിവര്‍ അന്ത്യോ പചാരമര്‍പ്പിച്ചു.
മേപ്പയൂര്‍ കറുങ്ങോട്ടു താഴ നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍, എം.കെ. രാമചന്ദ്രന്‍, പി ബാലന്‍, ഇ. കുഞ്ഞിക്കണ്ണന്‍, പി.പി. രാധാകൃഷ്ണന്‍, കെ. രാജീവന്‍, എന്‍.പി. ശോഭ, കെ.കെ. ലീല, കെ.എം. ഗോപാലന്‍, സി. ഗോപാലന്‍, എന്‍.എം. ദാമോദരന്‍ ആര്‍.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.