ആക്രികടകള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന; പേരാമ്പ്രയില്‍ നിന്നും മോഷണംപോയ വസ്തുക്കള്‍ സഹിതം നാടോടി സ്ത്രീകള്‍ പിടിയില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ നിന്നും മോഷണം പോയ വസ്തുക്കള്‍ സഹിതം മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍. നാടോടി സ്ത്രീകളായ മഞ്ജുള, പാര്‍വതി, റാണി എന്നിവരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ കാര്‍ത്തിക ഹോട്ടലില്‍ നിന്നും മോഷണം പോയ വസ്തുക്കളുമായാണ് നാടോടി സ്ത്രീകള്‍ പിടിയിലായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആക്രിക്കടകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ മേപ്പയൂരിലെ ഒരു ആക്രികടയില്‍ നിന്നും  എസ്.ഐ സുജിലേഷ്, എസ്സിപിഒ മണിലാല്‍, വിജേഷ്, വനിതാ പോലീസുകാരായ രാധിക, സുജില്ല എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അതേസമയം പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുകയും ഇതിനെതിരെ പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ രാത്രി കാലങ്ങളില്‍ ശക്തമായ പെട്രോളിങ് നടത്തി വരികയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ രാത്രിയും പകലുമായി ശക്തമായ പെട്രോളിങ് തുടരുമെന്ന് പോലീസ് അറിയിച്ചു.

[ad1]

[ad2]