കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഊരള്ളൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഊരള്ളൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഊരള്ളൂര്‍ സ്വദേശി ഷാനിദിന്റെ പേഴ്‌സാണ് ഇന്നലെ വൈകീട്ട് 5 മണിയ്ക്ക് ശേഷം കാണാതായത്.

ആധാര്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, മൂത്തൂറ്റ് കാര്‍ഡ് എന്നീ രേഖകള്‍ അടങ്ങിയ പേഴ്‌സാണ് നഷ്ടമായത്.
ഇന്നലെ വൈകീട്ട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് പേഴ്‌സ് എടുത്തിരുന്നു. പിന്നീട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിലരം അറിയുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9778518679.

Summary: Complaint that a wallet containing valuable documents of a native of Urallur was lost in the vicinity of Koyaladi railway station.