‘പുനർ ഗേഹം പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം’: കൊയിലാണ്ടിയില്‍ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് കൺവെൻഷൻ
കൊയിലാണ്ടി: പുനർ ഗേഹം പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി. അശോകൻ. കൊയിലാണ്ടി ബ്ലോക്ക് മത്സ്യ തൊഴിലാളി കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.കെ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ഉമേശൻ, സംസ്ഥാന ഭാരവാഹികളായ കിണറ്റിൻകര രാജൻ, പി.ബാലകൃഷ്ണൻ, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളിധരൻ തൊറോത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ ശോഭന, കെ.കെ വത്സരാജ്, വി.കെ സുധാകരൻ, സി.എം ഗോവിന്ദൻ, കെ.ടി രാജേഷ്, ടി.പി അനീഷ്, പി.പി സന്തോഷ് എന്നിവർ സംസാരിച്ചു.