മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷ് കിയോസ്‌ക് ധനസഹായം; വിശദമായി അറിയാം


കോഴിക്കോട്: ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2024-25 വര്‍ഷത്തെ പ്രധാന്‍മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ മത്സ്യ വിപണനത്തിനായി ഫിഷ് കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

10 ലക്ഷം രൂപ പദ്ധതി അടങ്കല്‍ തുകയുടെ 40 ശതമാനം സബ്‌സിഡി അനുവദിക്കും. അപേക്ഷിക്കുന്നവര്‍ക്ക് പൊതു നിരത്തിനോട് ചേര്‍ന്ന് സ്വന്തമായോ, 10 വര്‍ഷക്കാലയളവിലേക്ക് ലീസിന് സ്ഥലമോ, കെട്ടിടമോ ഉണ്ടായിരിക്കണം.

ജില്ലയിലെ പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കും മത്സ്യത്തൊഴിലാളി സംഘം-സാഫ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം സഹായ സംഘങ്ങള്‍, മത്സ്യത്തൊഴിലാളി, കര്‍ഷകരായിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷയും അനുബന്ധരേഖകളും ഡിസംബര്‍ 28 ന് വൈകീട്ട് മൂന്നിനകം കോഴിക്കോട് വെസ്ററ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍ – 0495-2383780, 9446809539. ഇ മെയില്‍ [email protected].