ജലാശയങ്ങളിലെ വളപ്പ് മത്സ്യകൃഷി; 2500 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൊയിലാണ്ടി അണേലക്കടവില്‍ മത്സ്യ കൃഷിക്ക് തുടക്കം


കൊയിലാണ്ടി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജലാശയങ്ങളിലെ വളപ്പ് മത്സ്യ കൃഷി – കരിമീന്‍ കുഞ്ഞ് നിക്ഷേപത്തിന് തുടക്കം. കൊയിലാണ്ടി അണേലക്കടവ് ഭാഗത്ത് ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു.

കൂട് മത്സ്യകൃഷിയുടെയും കുളത്തിലെ മത്സ്യ കൃഷിയുടെയും സമിശ്ര രൂപമായ വളപ്പ് മത്സ്യ കൃഷി കൊയിലാണ്ടി അണേല കടവ് ഭാഗത്ത് ശ്രീഷിത്, രാമകൃഷ്ണന്‍, മോഹനന്‍, ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് നടത്തുന്നത്. 2500 കരിമീന്‍ കുഞ്ഞുങ്ങളെ ആണ് വളപ്പ് മത്സ്യ കൃഷിയില്‍ നിക്ഷേപിച്ചത്. 1.75 ലക്ഷം യൂണിറ്റ് കോസ്റ്റ് വരുന്ന പദ്ധതിക്ക് 60% വരെ സബ്സിഡി ലഭ്യമാകുന്നതാണ്.

കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, വി സുനീര്‍ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കുമാരി. ആതിര നന്ദി അറിയിക്കുകയും ചെയ്തു.