അഗ്നിരക്ഷയും പ്രാഥമിക ചികിത്സയും; കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടിയ്ക്ക് കൊയിലാണ്ടിയില്‍ തുടക്കം
കൊയിലാണ്ടി: ഗൃഹസുരക്ഷയെ മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ആരംഭിച്ച സുരക്ഷാ പദ്ധതിയുടെ ഭാഗമായി അഗ്നിരക്ഷയും പ്രാഥമിക ചികിത്സയും എന്ന വിഷയത്തില്‍ കൊയിലാണ്ടിയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലന പരിപാടി തുടങ്ങി. കൊയിലാണ്ടി നഗരസഭയും ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗവും സംയുക്തമായാണ് പരിശീലന പരിപാടി നടത്തുന്നത്.
[ad2]
കേരളത്തിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലും ക്ലാസുകള്‍ നടത്തി വീടുകളുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനും ഇത്തരം അപകട സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസിലാക്കാനും വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
[ad1]
പരിപാടി കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കെ.പി. ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. ബിബിന സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു.