മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് തവണ തീപിടുത്തം; ഉള്ള്യേരിയിൽ കത്തിയമർന്നത് രണ്ടേക്കറോളം സ്ഥലം (വീഡിയോ കാണാം)


ഉള്ള്യേരി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് തവണ തീപിടുത്തം. ഉള്ള്യേരിയിൽ കത്തിയമർന്നത് രണ്ടേക്കറോളം സ്ഥലം. എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്ന മലമുകളിലെ പുൽക്കാടിനാണു തീപിടിച്ചത്. അഗ്നിശമന സേനയുടെ ഏറെ നേരെ നീണ്ട കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ആദ്യത്തെ തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി തീയണയ്ക്കുകയായിരുന്നു. എന്നാൽ രാത്രി എട്ടു മണിയോടെ വീണ്ടും ഇവിടെ തീ പിടിയ്ക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് സേന രണ്ടാമതും സ്ഥലത്തെത്തി. എന്നാൽ അഗ്നിശമന സേനയുടെ വാഹനം മലമുകളിലെ എത്തിക്കാനാവാത്തതിനാൽ പച്ചിലതണ്ട് കൊണ്ട് അടിച്ചും ഫയർ ബ്രേക്ക് ചെയ്തുമാണ്‌ തീ അണച്ചത്.

സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി യുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ&റെസ്ക്യൂ ഓഫീസർമാരായ ശ്രീകാന്ത്, അരുൺ, ഹേമന്ദ്, ജിനീഷ്‌കുമാർ, ബബീഷ്, റഷീദ്, നിധിൻരാജ്, ഹോംഗാർഡുമാരായ ബാലൻ, സുജിത്ത് എന്നിവർ പങ്കെടുത്തു.

വീഡിയോ കാണാം: