വടകര ചെമ്മരത്തൂരില്‍ കിണറില്‍ വീണ യുവതിക്ക് രക്ഷകരായി ഫയര്‍ ഫോഴ്സ്
വടകര: ചെമ്മരത്തൂരില്‍ കിണറില്‍ വീണ യുവതിക്ക് ഫയര്‍ ഫോഴ്സ് രക്ഷകരായി. വീടിനടുത്തുള്ള കിണറ്റില്‍ വീണ യുവതിയെയാണ് വടകരയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം രക്ഷിച്ചത്.
സ്റ്റേഷന് ഓഫീസര്‍ കെ.സതീശന്റെ നേതൃത്വത്തിലെത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ രക്ഷിച്ചത്. റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായാണ് യുവതിയെ പുറത്തെത്തിച്ചത്.
പുറത്തെത്തിച്ച ശേഷം യുവതിക്ക് പ്രാഥമിക ശുശ്രൂഷ നല്കി. തുടര്‍ന്ന് സേനയുടെ വാഹനത്തില്‍ യുവതിയെ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പുഷ്പരാജ്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ കെ.ബൈജു, പ്രജിത്ത് നാരായണന്, വി.കെ.ആദര്‍ശ്, കെ.ഷാഗില്‍, എം.ജാഹിര്‍, ഹോംഗാര്‍ഡ് സി.ഹരിഹരന്, സുരേഷ്. എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.