അരങ്ങാടത്ത് ദേശീയപാതയിൽ മരക്കൊമ്പ് മുറിഞ്ഞ് തൂങ്ങി; അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റി അഗ്നിശമന സേന
കൊയിലാണ്ടി: മരക്കൊമ്പ് മുറിഞ്ഞു, അപകടം തൂങ്ങി നിന്നു. ഒടിവിൽ രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. അരങ്ങാടത്ത് പതിനാല് മൈലിന് സമീപം നാഷണൽ ഹൈവേക്കു വശത്തുള്ള തണൽ മരത്തിന്റെ കൊമ്പാണ് മുറിഞ്ഞ് അപകടാവസ്ഥയിൽ റോഡിലേക്ക് തൂങ്ങി നിന്നത്.
ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെയാണ് സംഭവം. വിവരം അറിഞ്ഞ ഉടനെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി യുടെ നേതൃത്വത്തിൽ എത്തിയ സംഘം ഉടനെ തന്നെ പരിഹാരം കണ്ടെത്തുകയായിരുന്നു. ചെയ്ൻസോ ഉപയോഗിച്ച് മരകൊമ്പ് മുറിച്ചുമാറ്റി ഒഴിവാക്കിയത് വലിയ അപകടം.
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്, അനൂപ്, സനൽരാജ്, സജിത്ത് ഹോംഗാർഡ് സോമകുമാർ എന്നിവർ പങ്കെടുത്തു.