ഭീതിയിലാഴ്ത്തി പുക, പിന്നാലെ ആശങ്ക; അണേലയില്‍ പാടശേഖരത്ത് തീപിടുത്തം
കൊയിലാണ്ടി: അണേല പഴത്തുരുത്തി താഴെ കുതിരക്കുട പാടശേഖരത്ത് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. കൃഷി ആവശ്യത്തിനായി വയലില്‍ തീയിട്ടത് പിന്നീട് പാടശേഖരം മൊത്തം പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പാടത്ത് നിന്നും പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കൊയിലാണ്ടി അഗ്നിരക്ഷാസേന എ.എസ്.ടി.ഒ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു. ആറ് ഏക്കറോളം വരുന്ന പാടത്തിന്റെ പകുതിയിലധികം വരുന്ന സ്ഥലത്ത് തീപിടിച്ചതായാണ് വിവരം.
Description: Fire broke out in Anela field