പപ്പടം വറുക്കുന്നതിനിടെ തീ ആളിപ്പടര്‍ന്നു; അരങ്ങാടത്ത് ഹോട്ടലില്‍ തീപിടുത്തം


കൊയിലാണ്ടി: അരങ്ങാടത്ത് ഹോട്ടലില്‍ തീപിടുത്തം. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവം. അരങ്ങാടത്തെ സെവന്‍സ് ടീസ്റ്റാളിലാണ് തീപിടുത്തമുണ്ടായത്. പപ്പടം വറുക്കുന്നതിനിടെ തീ ആളിപടരുകയായിരുന്നു. സമീപത്ത് എണ്ണയുടെ അംശമുള്ളതിനാല്‍ തീ മറ്റ് സ്ഥലത്തേയ്ക്കും പടര്‍ന്നു.

ഉടനെ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് തീ അണച്ചു. നിലവില്‍ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ചില സാമഗ്രികള്‍ക്ക് മാത്രം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ പി.കെ മുരളീധരന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ അനൂപ് വി.കെ സുലേഷ്, ഷിജിത്ത്, അനൂപ് എന്‍.ടി., സുജിത്ത്, ഇന്ദ്രജിത്ത് .ഐ ഹോംഗാര്‍ഡ് വി.ടി രാജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


Summary: Fire breaks out in Arangadat hotel.