കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീപിടുത്തം; അപ്പക്കൂടിനാണ് തീപിടിച്ചത്


Advertisement

കാട്ടിലപ്പീടിക: കാട്ടിലപ്പീടികയിൽ ബേക്കറിയിൽ തീപിടുത്തം, രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. കാട്ടിലപ്പീടിക കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല.

Advertisement

ഇന്ന് പുലർച്ച അഞ്ചരയോടെയാണ് സംഭവം. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. സേനയുടെ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം.

Advertisement

ബേക്കറിക്കുള്ളിലെ പാത്രങ്ങളും ജനൽഗ്ലസ്സും ഷട്ടറിനും നാശനഷ്ടമുണ്ടായി കൂടാതെ നാല് വാണിജ്യ സിലിണ്ടറുകൾ സേനാംഗങ്ങൾ പുറത്തെത്തിച്ചത് വൻഅപകടം ഒഴിവാക്കി.തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Advertisement

അഗ്നിഷമന സേന എ.എസ്.ടി.ഓ പ്രമോദ് പി.കെയുടെ നേതൃത്വത്തിൽ എത്തുകയും വെള്ളം ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു. ബാബു പി കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിജിത്ത് സി, അരുൺ എസ്, ശ്രീരാഗ് എം വി, ധീരജ്lലാൽ പി.സി, നിതിൻ രാജ്, റഷീദ് കെ പി, ഹോംഗാർഡ് മാരായ രാജീവ് കെ ടി, ഓംപ്രകാശ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.