സിനിമകള്‍ ആസ്വദിക്കാം, ഒപ്പം ചലിച്ചിത്രാസ്വാദന ക്ലാസും; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ ഫിലിം ഇന്‍സൈറ്റ് ചലച്ചിത്രമേള


Advertisement

കൊയിലാണ്ടി: ഫിലിം ഇന്‍സൈറ്റ് ചലച്ചിത്രമേള കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭാ ഉപാധ്യക്ഷന്‍ അഡ്വ.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഇ.കെ.അജിത്ത് അധ്യക്ഷനായി.

Advertisement

ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ റീജണല്‍ കൗണ്‍സില്‍ അംഗം പി.പ്രേമചന്ദ്രന്‍ ചലച്ചിത്രാസ്വാദന ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ എ.കെ.അഷ്‌റഫ്, സ്‌കൂള്‍ ഫിലിം& മീഡിയ ക്ലബ് കോഡിനേറ്റര്‍ സാജിദ് അഹമ്മദ്, ചലചിത്ര അക്കാദമി റീജിനല്‍ കോഡി നേറ്റര്‍ നവീന, എന്‍.ഇ.ഹരികുമാര്‍, എ.സുരേഷ്, ശ്രീനന്ദ എന്നിവര്‍ സംസാരിച്ചു. വജ്ദ (സൗദി അറേബ്യ), ദ ഫസ്റ്റ് ഗ്രേഡര്‍ (കെനിയ), ക്വീന്‍ ഓഫ് കത്വ (യു.കെ) തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

Advertisement
Advertisement