കുറുവങ്ങാടിന്റെ അന്‍പത് വര്‍ഷത്തെ ചരിത്രം; ‘നടന സ്മൃതി’യുമായി ശക്തി തീയറ്റേഴ്‌സ്


കൊയിലാണ്ടി: കുറുവങ്ങാടിന്റെ അമ്പത് വര്‍ഷത്തെ ചരിത്രം പറയുന്ന ഡിജിറ്റല്‍ സുവനീറുമായി ശക്തി തീയറ്റേഴ്‌സ്. ചിത്രീകരണ ഉദ്ഘാടനം ഡോക്യൂമെന്ററി സംവിധായകന്‍ എന്‍.ഇ ഹരികുമാര്‍ നിര്‍വഹിച്ചു.

തീയേറ്റഴ്‌സിന്റെ അന്‍പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12നാണ് നടന വിസ്മൃതി പ്രദര്‍ശനത്തിനെത്തുക. കനാത്ത് വിജയന്‍, ശിവരാമന്‍ നായര്‍, പുനത്തില്‍ രവീന്ദ്രന്‍, ഈന്താട്ട് കുഞ്ഞി കേളപ്പന്‍ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍. തീയേറ്റഴ്‌സിന്റെ ആദ്യകാല പ്രവര്‍ത്തന കേന്ദ്രമായിരുന്ന ശിവരാമന്‍ നായരുടെ കടയില്‍ വെച്ചായിരുന്നു നടന സ്മൃതിയുടെ ആദ്യ ചിത്രീകരണം ആരംഭിച്ചത്.

അനില്‍ മണമല്‍ ആണ് സുവിനീറിന്റ ഛായാഗ്രാഹകന്‍. എഴുത്തുകാരന്‍ എന്‍.കെ മുരളി രചനയും സംവിധാനവും നിര്‍വഹിച്ചു. എ.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുമേഷ് കെ.കെ സ്വാഗതം പറഞ്ഞു. കെ.സുകുമാരന്‍, രവീന്ദ്രന്‍ മലയില്‍, ഇ.കെ.പ്രജേഷ്, എന്‍.കെ.സുരേന്ദ്രന്‍, ടി.പി.ശശിധരന്‍, എന്‍.കെ.നാരായണന്‍, വി .സുന്ദരന്‍ മാസ്റ്റര്‍, സി.കെ.കൃഷ്ണന്‍, പി.കെ.അരവിന്ദന്‍, ടി.കെ.സത്യന്‍, കല്ലേരി ദാസന്‍, കനാത്ത് ബാലകൃഷ്ണന്‍, കെ.കെ.സത്യന്‍ എന്നിവര്‍ പങ്കെടുത്തു.