എലത്തൂരിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ


Advertisement

എലത്തൂർ : പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആ ണ് അറസ്റ്റിലായത്.ഇന്നലെ വൈകിട്ടാണ് സംഭവം .

Advertisement

പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടെ യുവതിയോട് പ്രതി ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് പ്രതി ആക്രമിച്ചെന്നാണ് കേസ്. എലത്തൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement