പെയിന്റിങ്ങ് ജോലിക്കിടെ കോണിയില്‍ നിന്ന് വീണു; നരിക്കുനി സ്വദേശിയായ യുവാവ് മരിച്ചു


നരിക്കുനി: പെയിന്റിങ്ങ് ജോലിക്കിടെ കോണിയില്‍ നിന്നും വീണ് നരിക്കുനി സ്വദേശിയായ യുവാവ് മരിച്ചു. കൊടോളി പുത്തരി പിലാക്കില്‍ തോണിയോട്ട് ബാസിത് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാലങ്ങാടുള്ള വീടിന്റെ പെയിന്റിങ്ങ് ജോലി ചെയ്യുകയായിരുന്നു ബാസിത്. ഇതിനിടെ കോണിയില്‍ നിന്നും തെന്നി താഴേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ കോഴിക്കോടുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വോളിബോള്‍ കളിക്കാനായ ബാസിത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഉപ്പ: പുത്തരി പിലാക്കില്‍ ഹുസൈന്‍, ഉമ്മ: സൗദ. ഭാര്യ: അഫ്‌സില. സഹോദരങ്ങള്‍: ഷാദിയ, സാബിത്.