ആശുപത്രിയുടെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു; മലപ്പുറത്ത് ഹെഡ് നഴ്‌സിന് ദാരുണാന്ത്യം
തിരൂര്‍: മലപ്പുറം ജില്ലാ ആശുപത്രിയുടെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി(48)യാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു അപകടം. ഓങ്കോളജി വിഭാഗത്തിനായി നിര്‍മിക്കുന്ന കെട്ടിടത്തിലെ സൗകര്യങ്ങള്‍ പരിശോധിക്കാനായി നഴ്‌സിങ്ങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കൊപ്പം എത്തിയതായിരുന്നു മിനി.
ഇതിനിടെ കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് യന്ത്രങ്ങളും മറ്റു മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ച പത്തടിയുള്ള ഭൂഗര്‍ഭ അറയിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ സഹപ്രവര്‍ത്തകര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.