ചേർത്തു പിടിച്ചും ഒപ്പം പറന്നും അറിവ് പകർന്നും അധ്യാപനം; മേലടിയിൽ എ.ഇ.ഒ യ്ക്കും പ്രധാനാധ്യാപകർക്കും യാത്രയയപ്പ്


മേലടി: സ്കൂളിനെയും കുട്ടികളെയും ഒരു പോലെ കൈ പിടിച്ചുയർത്താൻ പരിശ്രമിച്ച്, വിദ്യ പകർന്ന് നൽകിയ അധ്യാപകർക്ക് യാത്രയയയ്പ്പ് നൽകി. മേലടി. കെ.പി. പി.എച്ച്.എ യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച എട്ടോളം പ്രധാനധ്യാപകർക്കും മേലടി എ.ഇ.ഒ.യ്ക്കുമാണ് സമുചിതമായ യാത്രയയപ്പ് നൽകിയത്. പുറക്കാട് അകലാപ്പുഴ റിസോർട്ടിൽ വെച്ച് നടത്തിയ പരിപാടി സംഘടനയുടെ മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഉപജില്ലാ പ്രസിഡണ്ട് ബീന പി.വി യുടെ അദ്ധ്യക്ഷത വഹിച്ചു. മേലടി എ.ഇ.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എം ഫോറം കൺവീനർ ദാവൂദ് മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. എ.ഇ. ഒ.കെ ഗോവിന്ദൻ, പത്മിനി, ലീല, ശോഭ, അനിത, സുരേഷ് കുമാർ,രാജീവ്‌ പി.ജി തുടങ്ങിയവർ സംസാരിച്ചു. അനിൽ കുമാർ കൃഷ്ണഗിരി സ്വാഗതവും, വിനോദ് ഐ നന്ദിയും പറഞ്ഞു.