സ്ഥലം മാറി പോകുന്ന സാക്ഷരത നോഡൽ പ്രേരക്മാര്‍ക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ യാത്രയയപ്പ്


പന്തലായനി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകുന്ന സാക്ഷരത നോഡൽ പ്രേരക്മാരായ ശ്രീജിത്ത്, ദീപ എന്നിവർക്ക് ബ്ലോക്ക് പഞ്ചായത്ത് യാത്രയയപ്പ് നൽകി. ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം
ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ ജീവാനന്ദൻ, കെ അഭിനീഷ്, ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർമാരായ കെടിഎം കോയ, സുധ കാപ്പിൽ, ബിന്ദു മഠത്തില്‍, ജുബിഷ് ഇ.കെ, രജില, സുഹറ ഖാദർ, മെയ്തീൻ കോയ, ഷീബ ശ്രീധരൻ ബ്ലോക്ക് ജീവനകാരായ പ്രദീപൻ, ശിബി, വിജിത്ര എന്നിവർ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും ബ്ലോക്ക് ഹെഡ് ക്ലർക്ക് മനോജ് കുമാർ നന്ദിയും പറഞ്ഞു.