‘സമാദരം’; കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ്


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എസ്.എസ്.ജിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന പതിമൂന്ന് അധ്യാപകർക്ക് യാത്രയയപ്പ് നൽകാൻ ‘സമാദരം’ പരിപാടി സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

വി.എം.രാമചന്ദ്രൻ, ആർ.കെ.ദീപ, പി.നളിനി, കെ.ഗീത, പി.എ.പ്രേമചന്ദ്രൻ, പി.ഉഷാകുമാരി, എം.ഊർമിള, പി.പി.അസ്സൻ കോയ, ടി.കെ.ബാബു, ടി.കെ.തങ്കം, വി.സുജിതാ കുമാരി, സി.കെ.ശ്രീമതി, പി.കെ.മുഹമ്മദ് കോയ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

മുൻ എം.എൽ.എ മാരായ കെ.ദാസൻ , പി.വിശ്വൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. എസ്.എസ്.ജി ചെയർമാൻ യു.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ജി.ബൽരാജ്, പി.വത്സല, അഡ്വ. പി.പ്രശാന്ത്, പി.സി.ഗീത, ബിജേഷ് ഉപ്പാലക്കൽ, പി.ചന്ദ്രശേഖരൻ, ഹാരിസ് ബാഫക്കി തങ്ങൾ, സി.ജയരാജ് എന്നിവർ പ്രസംഗിച്ചു.