വീരമൃത്യു വരിച്ച ധീരജവാന്‍ നായിബ് സുബേദാര്‍ എം.ശ്രീജിത്തിന്റെ കുടുംബത്തെ എക്‌സ് സര്‍വ്വീസ് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു


Advertisement

ചേമഞ്ചേരി: പൂക്കാട് സ്വദേശിയായ ധീരജവാന്‍ നായിബ് സുബേദാര്‍ എം.ശ്രീജിത്തിന്റെ കുടുംബത്തെ കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങ് കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുന്‍ ലഫ്. കേണല്‍ ജയദേവന്‍ അധ്യക്ഷനായി.

Advertisement

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, വിജയന്‍ കണ്ണഞ്ചേരി, എന്‍.കെ.അനില്‍കുമാര്‍, ഇ.ഗംഗാധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.മുരളീധരന്‍ ഉപഹാര സമര്‍പ്പണം നടത്തി. സതി കിഴക്കയില്‍, മുന്‍ ലഫ്. കേണല്‍ ജയദേവന്‍, നഫീസ അഹമ്മദ് എന്നിവര്‍ പൊന്നാടയണിയിച്ചു.

Advertisement

ശ്രീജിത്തിന്റെ മാതാപിതാക്കളായ വത്സന്‍ മാക്കാട, ശോഭന, ഭാര്യ ഷെജിന എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. പ്രകാശന്‍ കാക്കൂര്‍ സ്വാഗതവും ശ്രീശന്‍ കാര്‍ത്തിക നന്ദിയും പറഞ്ഞു.

Advertisement