സ്പാനുകള്‍ തമ്മിലുള്ള വിടവ് നികത്താത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു; നന്തി മേല്‍പ്പാലത്തിലെ വിടവുകള്‍ നികത്താന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു
നന്തി ബസാര്‍: ദേശീയപാതയില്‍ നന്തി മേല്‍പ്പാലത്തില്‍ സ്പാനുകള്‍ തമ്മിലുള്ള വിടവ് നികത്താത്തത് വാഹനഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുന്നു. സ്പാനുകള്‍ കൂടിച്ചേരുന്നയിടത്തെ വിടവ് എല്ലാ മേല്‍പ്പാലങ്ങളിലും ഇരുമ്പ് പാളികള്‍ കൊണ്ട് മറയ്ക്കാറുണ്ട്. എന്നാല്‍ നന്തിയില്‍ ഇങ്ങനെ ചെയ്യാത്തത് അപകടങ്ങള്‍ക്ക് വഴിവെക്കുകയാണ്.
ഇരു ചക്രവാഹനക്കാര്‍ക്കാണ് ഏറെ പ്രയാസം. കഴിഞ്ഞവര്‍ഷം ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ഉള്ള്യേരി സ്വദേശിനി സ്‌കൂട്ടറില്‍ നിന്നും വീണ് മരണപ്പെട്ടിരുന്നു. വേഗത്തില്‍ രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകളും അപകടത്തില്‍പ്പെടാറുണ്ട്.
സ്പാനുകള്‍ തമ്മിലുള്ള വിടവ് നികത്താന്‍ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.