കോടിക്കല്‍ പ്രദേശത്തെ വിദ്യാഭ്യാസ,സാംസ്‌കാരിക മുന്നേറ്റത്തിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ സ്ഥാപനം; ഫെയ്‌സ് കോടിക്കല്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റര്‍ നാടിന് സമര്‍പ്പിച്ച് ഷാഫി പറമ്പില്‍ എം.പി


തിക്കോടി:   ഫെയ്‌സ് കോടിക്കല്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റര്‍ നാടിന് സമര്‍പ്പിച്ച് ഷാഫി പറമ്പില്‍ എം.പി. തിക്കോടി കോടിക്കല്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പതിനൊന്ന് വര്‍ഷക്കാലമായി നേതൃത്വം നല്‍കി വരികയാണ്.

ഉദ്ഘാടനത്തോടൊപ്പം പെന്ത്രണ്ടാം വാര്‍ഷികവും ആഘോഷിച്ചു. കൂടാതെ പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പിലാക്കിയ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയും ഫെയ്‌സ് കോടിക്കലും ചേര്‍ന്ന് നടപ്പിലാക്കുന്ന ഐ.എ.എസ് കോച്ചിങ്ങ് സെന്റര്‍ ഫെയ്‌സ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്ററില്‍ ആരംഭിക്കും. ഇതിന്റെ പ്രഖ്യാപനവും ലോഞ്ചിംഗും ചടങ്ങില്‍ നടന്നു.

പി.കെ മുഹമ്മദലി ഐ.എ.എസ് അക്കാദമി പ്രഖ്യാപനത്തിന്റെ ആമുഖം നടത്തി. അഡ്വ: മുഹമ്മദ് റോഷന്‍ ലോഗോ പ്രകാശനം ചെയ്തു. 5 വര്‍ഷത്തെ വിഷന്‍ പദ്ധതി എഫ്.എം സഫീര്‍ പ്രഖ്യാപനം നടത്തി. ചെയര്‍മാന്‍ കുണ്ടുകുളം ശൗഖത്ത് അധ്യക്ഷത വഹിച്ചു. വി.പി ദുല്‍ഖിഫില്‍, കെ.പി ഷക്കീല, സന്തോഷ് തിക്കോടി, ബഷീര്‍ പി, മജീദ് മന്നത്ത്,ക്കുന്നുമ്മല്‍ ബഷീര്‍, എന്‍.പി മമ്മദ്ഹാജി, ഹാഷിം മാസ്റ്റര്‍, എഫ്.എം ലിയാഖത്ത് മാസ്റ്റര്‍, മഠത്തില്‍ അബ്ദുറഹ്‌മാന്‍, ഉമ്മര്‍. സി, സഹദ് മന്നത് എന്നിവര്‍ സംസാരിച്ചു. നസീര്‍ എഫ്.എം സ്വാഗതവും സലീം പി.ടി നന്ദിയും പറഞ്ഞു.