മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്; സി.കെ.ജി.എം ഗവ കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു
തിക്കോടി: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന് ഭാഗമായി സി.കെ.ജി.എം ഗവ കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു. ജില്ല ശുചിത്വമിഷന് കോഡിനേറ്റര്‍ എം ഗൗതമന് കെ.എ.എസ് ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷന് നല്കിയ സാക്ഷ്യപത്രം കോളേജിന്് കൈമാറി. കോളേജ് യൂണിയന് ചെയര്മാന് അഭിനന്ദ് യു.കെ മാലിന്യ മുക്ത നവകേരളം പ്രതിഞ്ജ ചൊല്ലി കൊടുത്തു.
പ്രിന്‍സിപ്പാള്‍ ഡോ. ലിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു മുഖ്യാതിഥിയായി.
ശുചിത്വമിഷന് റിസോഴ്സ് പേഴ്സന്‍ ഷൈനി.വി.പി പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ വിനോദ് തീരുവോത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രഭാ ശങ്കര്‍, ഹരിത കേരളം റിസോഴ്സ് പേഴ്സന്‍ ലിബിന വി.ബി, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീനി മനത്താനത്ത്, ബി.ഡി.ഒ കാദര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചുഎന്.എസ്.എസ് ടീം ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പള്‍ ഡോ. പ്രിയദര്ശന് സ്വാഗതവും റീജ കുര്യാക്കോസ് നന്ദിയും പറഞ്ഞു.