പാനൂരിലെ ബോംബ് സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വച്ച് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്ന. പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
സ്‌ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ കൈപ്പത്തി സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെ്‌നനാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. മരിച്ച ഷെറിനും വിനീഷിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറയുന്നു.