പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ അന്തരിച്ചു


Advertisement

ദമാം: പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ അന്തരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ (43) ആണ് മരിച്ചത്.

Advertisement

സൗദി ഫാല്‍ കമ്പനിയില്‍ പതിനേഴ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് മാസമായി ദമാം അല്‍ മന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷൈറിസ് അസുഖ ബാധിതനായതിനെ തുടര്‍ന്ന് കുടുംബം ദമാമില്‍ എത്തിയിരുന്നു.

Advertisement

ഭാര്യ: ഹിസത്ത് (കൊയിലാണ്ടി). മക്കള്‍: റയാന്‍, ഹംദാന്‍. ഉപ്പ: അബ്ദുല്‍ ഗഫൂര്‍, ഉമ്മ: കുഞ്ഞു മോള്‍.

Advertisement