മൂടാടിയില്‍ വെച്ച് കാറില്‍ കടത്തുകയായിരുന്ന 73.5 ലിറ്റര്‍ പുതുച്ചേരി മദ്യം പിടികൂടി എക്‌സൈസ്


കൊയിലാണ്ടി: മൂടാടിയില്‍ വെച്ച് കാറില്‍ കടത്തുകയായിരുന്ന 73.5 ലിറ്റര്‍ പുതുച്ചേരി മദ്യം പിടികൂടി എക്‌സൈസ്. ഇന്നലെ മൂടാടി വീമംഗലം ഹൈവെ ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യം KL-62-C. 6385 നമ്പര്‍ കാറില്‍ കടത്തി കൊണ്ട് വന്ന കുറ്റത്തിനു കാര്‍യാത്രക്കാരന്‍ ഒളവണ്ണ പൊക്കുന്ന് കോന്തനാരി സോന വിമല്‍ എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിപീഷ്.എ.പിയും എ.ഇ.ഐ കരുണന്‍ പ്രവീന്‍ ഐസക് ,പി.ഓ ഷൈജു പി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ ഉണ്ടായിരുന്നത്.