കാവിലുംപാറയിൽ നാടൻ വാറ്റുകേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്; 230 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു


കുറ്റ്യാടി: കുറ്റ്യാടി കാവിലുംപാറയിൽ നാടൻ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ് നടത്തി. കാവിലുംപാറയിലെ കരിങ്ങാട്ട് നിന്നും 230 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി.

പ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്ത് തോട്ടിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ പ്രമോദ് പുളിക്കൽ, ഉനൈസ്, സുരേഷ് കുമാർ, ഷിരാജ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

Summary: Excise raid at Kavilumpara village center; 230 liters of wash and toiletries were seized