തിക്കോടിയില്‍ അനധികൃതമായി കടത്തികൊണ്ടുവന്ന വിദേശമദ്യവുമായി മൂടാടി സ്വദേശിയായ യുവാവ് പിടിയില്‍; 12 ലിറ്റര്‍ മദ്യവും 13000 രൂപയും പിടിച്ചെടുത്തു


തിക്കോടി: തിക്കോടിയില്‍ അനധികൃതമായി ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യം കടത്തികൊണ്ടുവന്ന മൂടാടി സ്വദേശി എക്‌സൈസിന്റെ പിടിയില്‍. മൂടാടി എളമ്പിലാട് ദേശത്ത് പതിനൊന്ന് കണ്ടം കുനി വീട്ടില്‍ ഷനീഷ് (36 വയസ്സ്) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 13000 രൂപ തൊണ്ടി മണിയായി കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 9.40 തോടെ തിക്കോടി പാലൂരില്‍ ദേശീയ പാതയില്‍ തിക്കോടി 20-ാം മൈല്‍ ജുമാ മസ്ജിദിന്റെ സമീപത്തുവെച്ചാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. പുതുശ്ശേരി സംസ്ഥാനത്ത് മാത്രം വില്പനാനുമതിയുള്ള ഇന്ത്യന്‍ നിര്‍മ്മിത 12 ലിറ്റര്‍ വിദേശമദ്യം കൈവശം വച്ച് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് അബ്കാരി കേസെടുത്തു.

പരിശോധനയില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മനോജ് കുമാര്‍ പി സി പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്മാരായ രാഗേഷ് ബാബു.ജി. ആര്‍, ശ്രീജിത്ത്. സി. കെ സിവില്‍ എക്സൈസ് ഓഫീസര്‍ വിപിന്‍. ആര്‍,വിജിനീഷ്, കെ.കെ. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജില. എം എ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്തോഷ്‌കുമാര്‍.കെ എന്നിവര്‍ പങ്കെടുത്തു.