വിവിധ മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് എരവട്ടൂര്‍ നാരായണ വിലാസം എ.യു.പി. സ്‌കൂള്‍


പേരാമ്പ്ര: കഴിഞ്ഞ അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെയും വിവിധ എന്‍ഡോവ്‌മെന്റ് ലഭിച്ച കുട്ടികളെയും അനുമോദിച്ച് എരവട്ടൂര്‍ നാരായണവിലാസം എ.യു.പി. സ്‌കൂള്‍. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.നഫീസ പരിപാടി ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ് മുഖ്യപ്രഭാഷണവും വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടത്തി. സ്‌കൂളിന്റെ പൂര്‍വ്വവിദ്യാര്‍ഥിനിയും യൂ.ജി.സി. നെറ്റ്-ജെആര്‍എഫ് ജേതാവുമായ ഷദാനഹലുവിനെ പ്രത്യേകമായി അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് പി.കെ. ജംഷീര്‍ അധ്യക്ഷത വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ് മുഖ്യപ്രഭാഷണവും വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടത്തി. പി.വി. ശശിധരന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സ്‌കൂള്‍ കലാമേള വിജയികള്‍ക്കുള്ള ട്രോഫി വിതരണവും പേരാമ്പ്ര പ്രസ്സ് ക്ലബ് പ്രസിഡന്റ് ഇ. എം ബാബു നിര്‍വഹിച്ചു. കലോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ജലീല്‍ എടവരാട്, എന്‍. എം. അഷറഫ്, ബിനിഷ് ടി.ടി.കെ, സൗമ്യ, ഇ. സിന്ധു, ഇ.കെ. പ്രദീപ് കുമാര്‍, റഫീഖ് കെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക സി.പി. റീന ചടങ്ങിന് സ്വാഗതവും അശ്വിന്‍ നന്ദിയും പറഞ്ഞു.