പൗരാവകാശങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണം; ഒപ്പം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് എരവട്ടൂര്‍ ജനകീയ വായനശാല
പേരാമ്പ്ര: പൗരാവകാശ ദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ച് എരവട്ടൂര്‍ ജനകീയ വായനശാല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ പി. ബാലന് അടിയോടി അധ്യക്ഷത വഹിച്ചു.
പൗരാവകാശങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നവതരംഗ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്കായുള്ള സഹായ സഹകരണ തത്വങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ജെ.ആര്.എഫ് കരസ്ഥമാക്കിയ ഷദ നെഹ് ലു എന്‍.എം (യു.ജി.സി നെറ്റ്-ജെ.ആര്.എഫ്), എം.ബി.ബി.എസ് പ്രവേശനം നേടി മെഡിക്കല്‍ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച ഷഫിന്‍ ഫര്ഹാന് പട്ടര്‍ക്കണ്ടി എന്നിവരെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നല്കി അനുമോദിച്ചു.
ആര്‍ട്സ്, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രമുഖരായ കെ.വി. വത്സന് നായര്‍, പി.കെ. നാസര്‍ മാസ്റ്റര്‍, കെ.കെ. സജീവന്, കെ.സി. ബാലകൃഷ്ണന്, കെ.പി. ഗോപി, കെ. ദാമോദരന്‍ മാസ്റ്റര്‍, എം.വിശ്വന് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു.
ചടങ്ങില്‍ വായനശാല സെക്രട്ടറി ടി.എം. ബാലകൃഷ്ണന് മാസ്റ്റര്‍ സ്വാഗതവും, വനജ ആനേരി നന്ദിയും രേഖപ്പെടുത്തി.
Summary: Eravatoor Public Library organized Civil Rights Day celebration and felicitation ceremony for high achieving students.