പച്ചകുടയണിഞ്ഞ് നന്മയുടെ നാളേക്കായി; അറിയാം കൊയിലാണ്ടിയിലെ നിറഞ്ഞ പരിസ്ഥിതി ദിന വിശേഷങ്ങൾ
നാളേക്കായുള്ള കരുതലായിരുന്നു കൊയിലാണ്ടിയിലെങ്ങും പരിസ്ഥിതി ദിനത്തിൽ കാണാൻ കഴിഞ്ഞത്. മരം നട്ടും, കുളം വൃത്തയാക്കിയും നാട് ആഘോഷിക്കുകയായിരുന്നു. ആരോഗ്യവും പ്രത്യേക പരിഗണനയിലെടുത്ത് ഔഷധത്തോട്ടങ്ങളുടെ നിർമ്മാണവും ഉണ്ടായിരുന്നു. പ്രകൃതി സ്നേഹത്തോടൊപ്പം തന്നെ മനുഷ്യ സ്നേഹത്തിന്റെ മാതൃകയാവുകയായിരുന്നു നാട്.
പ്രകൃതിയെ കരുതുന്നതിനോടൊപ്പം തന്നെ കർഷകരെയും ശുചികരണ തൊഴിലാളികളെയും ആദരിക്കാനും മറന്നില്ല. മുതിർന്ന കർഷകരെയും കൊയിലാണ്ടി നഗരസഭയിലെ ശുചികരണ പ്രവർത്തകരെയും ആദരിച്ചു.
വായിക്കാം കൊയിലാണ്ടിയിലെ പരിസ്ഥിതി ദിന വിശേഷങ്ങൾ…
നടേരി മേഖലയിലെ മികച്ച കർഷകർക്ക് ആദരവുമായി കൊയിലാണ്ടി നാട്ടുമാഞ്ചോട്ടില്‍ ഫല വൃക്ഷ സംരക്ഷണ സമിതി
കൊയിലാണ്ടി: ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി രൂപവല്‍ക്കരിച്ച നാട്ടുമാഞ്ചോട്ടില്‍ ഫലവൃക്ഷ സംരക്ഷണ സമിതിയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ നിര്‍വ്വഹിച്ചു. മുരളീധരന്‍ നടേരി അധ്യക്ഷത വഹിച്ചു.
പ്രദേശത്തെ മികച്ച കര്‍ഷകരായ രാഘവന്‍ മണലൊടി ,പത്മനാഭന്‍ സ്മിതം,മറിയുമ്മ കുപ്പേരി,രവി മഠത്തില്‍,ഗോപാലന്‍ നായര്‍ പീടിക വളപ്പില്‍,ബാലന്‍ നായര്‍ പുതിയോട്ടില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര,കൗണ്‍സിലര്‍ എന്‍.എസ്സ്.വിഷ്ണു, പി.എം.പ്രഭാകരന്‍, ആര്‍.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണവും ജീവിത ശൈലിയും എന്ന വിഷയത്തില്‍ ജയചന്ദ്രന്‍ കറുവങ്ങാട് പ്രഭാഷണം നടത്തി.
ബിമാക്ക കക്കഞ്ചേരി പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു
ബിമാക്ക പരിസരത്ത് വൃക്ഷത്തെ നട്ടു കൊണ്ട് ഗണേശ് കക്കഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഷൈജു എ കെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ രാജേഷ് പി.കെ, ഷിജു സി.എം.എ, എം കുട്ടികൃഷ്ണൻ, വിനോദ് കണയങ്കോട്, സൂര്യ കെ.എന്നിവർ സംസാരിച്ചു.
വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ്സിൽ എൽ.പി വിഭാഗത്തിൽ മാനവേദ്, യു. വിഭാഗത്തിൽ ആദിദേവ് എന്നിവർ വിജയികളായി. പി. ബീരാൻ കുട്ടി സമ്മാനദാനം നിർവ്വഹിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാത്ഥികൾക്കും പ്രോത്സാഹന സമ്മാനത്തോടൊപ്പം ഫലവൃക്ഷത്തൈ വിതരണവും നടത്തി.
സജീഷ് ഉണ്ണി- ശ്രീജിത്ത് മണി സ്മാരക സേവാസമിതി പൂക്കാട് വൃക്ഷതൈകൾ വിതരണവും മഴക്കാലപൂർവ്വ സൂചികരണപ്രവർത്തനവും
കൊയിലാണ്ടി:ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സജീഷ് ഉണ്ണി- ശ്രീജിത്ത് മണി സ്മാരക സേവാസമിതി പൂക്കാട് വൃക്ഷതൈകൾ വിതരണവും മഴക്കാലപൂർവ്വ സൂചികരണപ്രവർത്തനവും നടത്തി. വൃക്ഷ തൈ വിതരണത്തിന്റെ ഉദഘാടനം റിട്ടയേർഡ് എഇഒ കെ പി സത്യൻ നിർവഹിച്ചു.
മഴക്കാലപൂർവ്വ ശുചീ കരണത്തിന്റെ ഭാഗമായി പാത്തികുളം- കൊളക്കാട് റോഡ് ശൂചീകരിച്ചു. ഭാസ്കരൻ കോളോത്ത്, കെ. പി വിജയൻ, ബിന്ദു ചോയ്യക്കാട്ട്, സരീഷ്. കെ കെ, സ്നേഹ. പി, തുടങ്ങിയവർ സൂചികരണ പ്രവർത്തനങ്ങളക്ക് നേതൃത്വം നൽകി.

സൂര്യകിരൺ ക്രിയേഷൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു
കൊയിലാണ്ടി:സൂര്യകിരൺ ക്രിയേഷൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. മേലൂർ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സുന്ദരാനന്ദ സ്വാമിജിയ്ക്ക് ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ ശശി കമ്മട്ടേരി വൃക്ഷത്തെ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ടി.യു.ധനേഷ്, ശോഭീന്ദ്രൻ ചേളന്നൂർ എന്നിവർ പങ്കെടുത്തു.

കാപ്പാട് കടപ്പുറത്ത് പരസ്ഥിതി ദിനാചരണം നടത്തി യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി
കൊയിലാണ്ടി:യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാപ്പാട് കടപ്പുറത്ത് പരസ്ഥിതി ദിനാചരണം നടത്തി. ബി.ജെ.പി കോഴിക്കോട് ജില്ല സെക്രട്ടറി സി.പി സതീശൻ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ജന.സെക്രട്ടറി ജിതേഷ് കാപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.
കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് വിനോദ് കാപ്പാട് മോദി സർക്കാറിൻ്റെ പരിസ്ഥിതി സൗഹൃദ വികസന കാഴ്ചപ്പാടിനെ കുറിച്ച് സംസാരിച്ചു. എസ്.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് രതീഷ് തൂവക്കോട്, വിനിൽ രാജ് ആന്തട്ട എന്നിവർ സംസാരിച്ചു.
കാപ്പാട് ശിവജി നഗർ പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.

ഫല വൃക്ഷത്തൈകൾ വിതരണം ചെയ്ത് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി കോടതി പരിസരത്തു വെച്ച് ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു. . കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജും കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ ടി.പി..അനിൽ ഫല വൃക്ഷത്തൈകൾ കൊയിലാണ്ടി ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകൻ അഡ്വ.ചന്ദ്രശേഖരന് വിതരണം ചെയ്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീജ ജനാർദ്ദനൻ നായർ (കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്) അദ്ധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.വി.സത്യൻ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി .വി. ധനേഷ് ‘ കൊയിലാണ്ടി ബാർ അസോസിയേഷൻ അംഗങ്ങൾ. അഡ്വക്കേറ്റ് ക്ലാർക്കുമാർ, കോടതി ജീവനക്കാർ , താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ജീവനക്കാർ , താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

കൈകോർക്കാം ജീവന്റെ കൂട് കാക്കാം; പള്ളിക്കര പാല്യാടിത്താഴ കുളം ശുചികരിച്ച് ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കര പാല്യാടിത്താഴ കുളം ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ.ജി ലിജീഷ് ഉദ്‌ഘാടനം ചെയ്തു.
ഹരിത ഹസ്തം; ഫല വൃക്ഷം നട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്റ്റ് മൂടാടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്റ്റ് മൂടാടി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഹരിത ഹസ്തം പരിപാടിയുടെ ഭാഗമായി ഫല വൃക്ഷം നട്ടു. പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി വി.പി ഭാസ്കരൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് രൂപേഷ് കൂടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പപ്പൻ മൂടാടി, കാളിയേരി മൊയ്തു, കണിയാം കണ്ടി രാധാകൃഷ്ണൻ, പ്രകാശൻ എൻ.എം, പുതിയോട്ടിൽ രാഘവൻ, രാമകൃഷ്ണൻ പൊറ്റക്കാട്ട്, ബിജേഷ് ഉത്രാടം, സജേഷ് ബാബു ,കെ.എം വളളി, ലീല അരയങ്ങാട്ട്, രഞ്ജിത്ത് കണ്ടിയിൽ, കെ.പി രാജൻ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി നഗര ശുചീകരണ തൊഴിലാളികളെ ആദരിച്ച് വിദ്യാർത്ഥികൾ
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗര സൗന്ദര്യത്തിൻ്റെയും വൃത്തിയുടെയും കാവലാളുകളായ ശുചീകരണ തൊഴിലാളികളെ പ്രശംസാ ഫലകവും മധുരവും നൽകിയാണ് വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെൻ്റും ആദരിച്ചത്.
മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് പരിസ്ഥിതി സംരക്ഷണ വാരത്തിൻ്റ ഭാഗമായി സ്കൂളിൽ നടക്കുന്നതെന്ന് പ്രിൻസിപ്പൽ അബ്ദുൽമജീദ് ഇർഫാനി അറിയിച്ചു.
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷിജു മാസ്റ്റർ ശ്രീമതി ഇന്ദിര ടീച്ചർ കൗൺസിലർമാരായ വി എം സിറാജ് ,വിഷ്ണു.
ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്, ഷീബ ,ഷിജിന സ്കൂൾ അഡ്മിനിസ്ട്രേറ്റർ സികെ അബ്ദുനാസർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി സ്വാഗതവും അബ്ദുൽകരീം നിസാമി നന്ദിയും ആശംസിച്ചു.