നവസംരംഭകര്‍ ഒത്തുചേര്‍ന്നു; പേരാമ്പ്രയിലെ സംരംഭകര്‍ക്ക് പാഠങ്ങള്‍ പകര്ന്നുനല്കി വ്യവസായ വാണിജ്യ വകുപ്പ്
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പേരാമ്പ്രയില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ രാവിലെ 10.30ന് ആരംഭിച്ച ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എൻ.പി ബാബു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പരിധിയിൽ സംരംഭങ്ങൾ ആരംഭിക്കാൻ താല്പര്യമുള്ള സംരംഭകർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സംരംഭകത്വ സാദ്ധ്യതകൾ സംബന്ധിച്ച് പി. എം.ലുഖ്മാൻ അരീക്കോട്, വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിപിൻ ദാസ്. പി, ബാങ്കിംഗ് നടപടികൾ സംബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് എഫ്.എല്‍.സി അൽഫോൻസ, പി.എം.എഫ്.എം.ഇ പദ്ധതി സംബന്ധിച്ച് ജില്ലാ റിസോഴ്സ് പേഴ്സൻ ലത.ടി.വി എന്നിവർ വിശദമായ ക്ലാസുകൾ നടത്തി.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ രജിത കെ.പി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ഖാദർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിശ്വൻ കോറോത്ത് സ്വാഗതം പറഞ്ഞു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഇ.ഡി.ഇ, പ്രേം ജിഷ്ണു നന്ദി പറഞ്ഞു.
Description: Entrepreneurship workshop organized at Perambra