സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവരാണോ? ധനസഹായ പദ്ധതികളും ലൈസൻസ് നടപടിക്രമങ്ങളെ കുറിച്ചും അറിയാൻ കൊയിലാണ്ടിൽ സംരംഭകത്വ ശിൽപശാല


കൊയിലാണ്ടി: സംരംഭക വർഷം 2.0 യുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭക ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 9 -ന് രാവിലെ 10.30 ന് കൊയിലാണ്ടിയിലെ ഇ.എം.എസ് ടൗൺഹാളാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിക്കും. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസ് നടപടിക്രമങ്ങൾ വ്യവസായ വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികൾ തുടങ്ങിയവയെകുറിച്ച് കൂടുതൽ അറിയാൻ ശില്പശാല അവസരമൊരുക്കും.

കൂടുതൽ വിവരങ്ങൾക്ക് 8281236391, 7356120078, 6282639016 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Summary: Entrepreneurship workshop in Koyilandy