സർക്കാറിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള സംരംഭകത്വ വായ്പ്പാ വിതരണോദ്ഘാടനം


കുറ്റ്യാടി: കേരള സർക്കാറിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള സംരംഭകത്വ വായ്പ വിതണോദ്ഘാടനം വടകര താലൂക്ക് മർച്ചന്റ് വെൽഫയർ സഹകരസംഘം കുറ്റ്യാടിയുടെ ആഭിമുഖ്യത്തിൽ നടന്നു. ശ്രീജേഷ് ഊരത്ത് ആദ്യ വിതരണം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

സഹകരണ സംഘം പ്രസിഡന്റ് മുകുന്ദൻ മരുതോങ്കര അധ്യക്ഷത വഹിച്ചു. കുറ്റ്യാടി അർബ്ബൻ ബാങ്ക് ഡയറക്ടർ സി.കെ.രാമചന്ദ്രൻ, ഡയറക്ടർ കൃഷ്ണൻ പൂളത്തറ, സഹകരണ സംഘം സെക്രട്ടറി ജിഷ പി.പി, വിജിൻ വി.എസ് എന്നിവർ സംസാരിച്ചു.