ഉത്സാഹ് സമ്മേളനം; കീഴരിയൂരില്‍ മഹിളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍


കൊയിലാണ്ടി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്സാഹ് സമ്മേളനത്തിന്റെ ഭാഗമായി കീഴരിയൂരില്‍ മഹിളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്സാഹ് എന്ന പേരില്‍ മഹിള കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.


മണ്ഡലം പ്രസിഡണ്ട് കെ.പി സുലോചന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് നളിനി നെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, ഇടത്തില്‍ ശിവന്‍, സ്വപ്നനന്ദകുമാര്‍, ജലജ കെ, സവിത നിരത്തിന്റെ മീത്തല്‍, രാജശ്രി കെ.പി, രജിത കെ.വി, സുജാത കെ, ചുക്കോത്ത് ബാലന്‍ നായര്‍, ഇ.എം മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.